Thursday, April 15, 2010

ഒരു പ്രവാസിക്കെങ്ങനെ.......

പ്രവാസിയായി കഴിയുമ്പോഴെല്ലാം എന്നെങ്കിലും നാട്ടിൽ കുടുംബവുമായി ജീവിക്കേണ്ടെ എന്ന് മനസ്സിനെ സദാ മഥിക്കാറുണ്ട്.ഒപ്പം തന്നെ നാട്ടിൽ എന്ത് ജോലിയാണ്‌ ചെയ്യുക എന്നും മനസ്സിനെ അലട്ടാറുണ്ട്.അങ്ങിനെ, എടുത്താൽ പൊന്താത്ത കാര്യങ്ങളൊക്കെ മനസ്സിലിട്ട് താലോലിക്കും.ചിലപ്പോൽ സമാന മനസ്കരുമായി ഈ ആശയങ്ങളെ വെച്ച് സംവദിക്കും.എല്ലറ്റിനും പണം മുഖ്യം എന്ന് പറഞ്ഞ് അവസാനിക്കാറാണ്‌ പതിവ്.ഒരിക്കൽ ഇതുപോലെ ഒരു സംവാദത്തിന്റെ ബാക്കി പത്രമാണിത്.
ക്ലീൻസിസ് എന്ന കമ്പനി ഉടമ എന്റെ ആശയത്തെ ഉൾകൊണ്ട് എന്നെ ദത്തെടുക്കുകയായിരുന്നു. ആദ്യ പടി എന്നോണം കമ്പനിക്ക് നല്ല ഒരു ലോഗൊ നിർമ്മിക്കുകയും ത്ടർന്ന് ഉത്പന്നങ്ങൾക്ക് ഹൌസ്കീപ്പർ എന്ന നാമം നല്കുകയും ലോഗൊ സൃഷ്ടിക്കുകയും ഉണ്ടായി.‘എന്റൈർ ക്ലീനിംഗ് സൊലൂഷ്യൻ’ എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം.അതിന്‌ എന്റെ മുതൽക്കൂട്ട് എട്ട് വർഷം അമേരിക്കൻ കമ്പനികളായ വെൻഡീസും ബർഗർ കിങ്ങും നല്കിയ ഹൗസ്കീപ്പിംഗ് പാഠങ്ങളായിരുന്നു.ഒരു വല്ലാത്ത ആത്മവിശ്വാസം തന്നെ ആയിരുന്നു ഈ കാലങ്ങളിലൊക്കെയും.ബന്ധുക്കളുടേയും കുടുംബത്തിന്റേയും എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും.അവൻ കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുന്നു എന്നും അവന്‌ നാലു പെൺകുട്ടികളല്ലേ അവരുടെ കാര്യം നോക്കാതെ അവൻ സ്വപ്നം കണ്ട് നടക്കുകയാണൊ? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ആയിരുന്നു.എല്ലാറ്റിനും ആശാസ്യമായ മറുപടിയിൽ ഒതുക്കി.ചിലരോടെല്ലാം തിരിച്ചു ചോദിച്ചു ‘ഞാൻ മരിച്ചു പോയാൽ എന്ത് ചെയ്യും’എന്ന്.ചുരുക്കിപ്പറഞ്ഞാൽ ഞാനൊരു ഉത്തരവാദിത്തം ഇല്ലാത്തവനെന്ന് മുദ്രയടിക്കപ്പെട്ടു.
അങ്ങിനെയിരിക്കുമ്പോഴാണ്‌ ദുബായിയെ മാന്ദ്യം വിഴുങ്ങിയത്.പറയേണ്ടല്ലോ എന്റെ ജോലിയും പോയി.ഞങ്ങളുടെ മനസ്സിലെ ആശയം സഫലീകരിക്കാൻ സമയമായിരിക്കാം.എന്റെ ആശയങ്ങൾക്ക് പൂർണ്ണ സ്വാതന്ത്രം തരികയും. അതിന്‌ കൊച്ചിയെ തിരഞ്ഞെടുക്കുകയും. അവിടെ ഒരു ഷൊറൂം തുറക്കുക എന്നതിലെത്തിപ്പെടുകയും ചെയ്തു.ഒരു ഷോറൂം എന്നതിലുപരി അതിനെന്തെങ്കിലും വ്യത്യസം വേണമല്ലൊ?.അതിന്‌ കമ്പനിയുടെ കളർകോഡനുസരിച്ച് മനസ്സിൽ ഒരു രൂപം വരയ്ക്കുകയും അജയൻ എന്ന ഡിസൈനറുമായി കൂടിച്ചേർന്ന് ഒരു രൂപരേഖ ഉണ്ടാക്കി.ഇതിനകം കൊച്ചിയിൽ 2200സ്ക്വയർ അടിയിൽ ഒരു സ്ഥലം ലഭിക്കുകയും ചെയ്തു.അങ്ങിനെ ഒരു മാസം കൊണ്ട് ഇന്റീരിയർ വർക്ക് ചെയ്യുകയും തുടർന്ന് ഏഴോളം അന്താരാഷ്ട്ര ബ്രാന്റുമായ് ഞങ്ങൾ ഈ കഴിഞ്ഞ പത്തിന്‌ അതായത് 10/04/2010 ശനിയാഴ്ച നിലവിൽ വന്നു.
സ്ഥാപനത്തിന്റെ പേർ ക്ലീൻ ട്രേഡ് എന്നാണ്‌. ക്ലീൻസിസിന്റെ ട്രേഡിംഗ് വിഭാഗമാണിത്.ക്ലീനിംഗിന്‌ ഉപയോഗിക്കുന്ന ഏതൊക്കെ തരം റ്റൂൾസും മെറ്റീരിയൽസും മെഷീൻസും കെമിക്കൽസും ഉണ്ടൊ അതെല്ലാം ഇവിടെ കിട്ടും എന്നുള്ളതാണ്‌ ഈ സ്ഥപനത്തിന്റെ പ്രത്യേകത.ഇത്തരത്തിൽ ഇങ്ങനെയൊരു ഷോറൂം ഇന്ത്യയിൽ ആദ്യമായാണെന്നാണ്‌ പൊതു അഭിപ്രായം.


ഷഫീറും മാർട്ടിനും
ആദ്യത്തെ വിൽപന

വെബ് സൈറ്റ് ഉത്ഘാടനംഎന്റെ കാബിൻ

നിരക്ഷരൻ എന്റെ ഓഫീസിൽ
വിശാലനും സോനയും ഓഫീസ് സന്ദർശിച്ചപ്പോൾ
ഇതിൽ എന്റെ റോൾ -ശരീരവും മനസ്സും അർപ്പിച്ചൊരു ജീവിതം.


ഞാൻ മനസ്സിലാക്കിയത്:-അറിയുന്ന തൊഴിലിനെ പരിപോഷിപ്പിക്കുക. അത് മടി കൂടാതെ എവിടെയും ചെയ്യാൻ തയ്യാറാകുക.നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക.കുടുംബാംഗങ്ങളൂടെ സപ്പോർട്ട് നേടുക.

54 comments:

യൂസുഫ്പ said...

ഏത് ജോലി എടുക്കാനും ഗൾഫിൽ നാം തയ്യാറാണ്‌.എന്ത് കൊണ്ട് നാം നമ്മുടെ നാട്ടിൽ അതിന്‌ മുതിരുന്നില്ല?.ഞാൻ പഠിച്ചേടത്തോളം ധാരാളം ജോബ് വാക്കൻസി ഉണ്ട് ഇന്ത്യയിൽ.അന്വേഷിക്കുന്നുമില്ല. കിട്ടിയ ജോലി ആത്മാർഥമായി ചെയ്യുന്നുമില്ല എന്നതാണ്‌ ആശ്ചര്യം.

കൂതറHashimܓ said...

ആഹാ കൊള്ളാം, ആശംസകള്‍.. :)

Sulthan | സുൽത്താൻ said...
This comment has been removed by a blog administrator.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ക്ഷണം കിട്ടിയിരുന്നു. നന്ദി
മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുത്തു. പോരേ :)

ഈ സംരഭത്തിനു എല്ലാ വിജയാശംസകളും നേരുന്നു. പ്രവാസികൾക്ക് ആത്മധൈര്യം ഉണ്ടാക്കാനുതകും ഈ വാർത്തകൾ അതും ഒരു പ്രവാസിയുടെ ചിന്തയും പ്രവർത്തനവുമാവുമ്പോൾ

സുൽതാൻ പറഞ്ഞ അഭിപ്രായവും ശരിവെക്കുന്നു.

എല്ലാ ഭാവുകങ്ങളും ഒരിക്കൽകൂടി

ഓ.ടോ:

നാട്ടിൽ വരുമ്പോൾ കാണാം. ജീവിക്കാൻ വേണ്ടി മാനേജരാവാനും ഞാൻ തയ്യാറാണ് ..സത്യം അഹംഭാവമില്ല :)

ചന്ദ്രകാന്തം said...

പുതിയ സംരംഭത്തിന്‌ എല്ലാവിധ ആശംസകളും .

പാലക്കുഴി said...

പതിനഞ്ച് വർക്കാലമായി ഞാൻ നാട്ടിലുണ്ട്. പോരടിച്ചും, പടവെട്ടിയും ജീവിതം നീങ്ങുന്നു... എങ്ങിലും ജീവിക്കുക എന്ന അർത്തത്തിൽ ഞാൻ സംത്രിപ്തതനാണ്.
യുസഫ് എന്റെ ആത്മ സുഹ്രുത്ത് . ഞാൻ ഇന്ന് വളരെ സന്തോഷിക്കുന്നു . പരിമിത കാലം കൊണ്ട് അദ്ധേഹത്തിന്റെ വളർച്ചയുടെ തുടക്കവും. മുൻ കൂട്ടി അദ്ധേഹത്തിന്റെ മനസ്സിലുതിച്ച ആശയവും...അത് ജീവിത നിത്യ വസന്തമാകട്ടെ... ആശംസകൾ

യൂസുഫ്പ said...

കമന്റിയാൽ സന്തോഷം.കമന്റുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ കമന്റുക.

Sulthan | സുൽത്താൻ said...

Sorry Yousuf,

I dont mean it. If it hurt you or Visalji, i am realy sorry.

Best of Luck.

കാട്ടിപ്പരുത്തി said...

അടുത്ത വരവിന്നൊരിടമുണ്ടല്ലോ വരാന്‍
എല്ലാ വിധ പ്രാര്‍ത്ഥനകളും

മുജീബ് കെ.പട്ടേല്‍ said...

അഭിനന്ദനങ്ങള്‍...

navas said...

Dear Janab Yousuf,

Congratulations for your new venture and allah will give you all blessings.

Best Regards,
Navas Punalur (Aliyan)
Muthafeeq ICC/ Ajman
Mob.: +971-50-17 970 87

ഒരു നുറുങ്ങ് said...

യൂസഫ് ഭായി...വളരെ,വളരെ സന്തോഷം
ഉണ്ടാവുന്നെനിക്ക്..! ഏറെ വര്‍ഷങ്ങള്‍ ചോരയും
നീരുമൊക്കെ പ്രവാസത്തിന്‍ തീറെഴുതി,നാട്ടില്‍
തിരിച്ചു വരുന്നവര്‍ക്കും,കാത്തിരിക്കുന്നവര്‍ക്കും
ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു താങ്കള്‍...
കണ്‍ഗ്രാറ്റ്സ്...

വരുംനാളുകളില്‍ സ്ഥാപനം കൂടുതല്‍ വികസിക്കട്ടെ.
ആശംസകള്‍...

hAnLLaLaTh said...

..എല്ലാ നന്മകളും വിജയങ്ങളും നേരുന്നു...

Visala Manaskan said...

പ്രിയ യൂസുഫ്പ,

കൺഗ്രാജുലേഷൻ ഒന്നും കൂടെ. ഗംഭീരം എന്ന വാക്ക് പോരാ.. അത്രേം ഇഷ്ടപ്പെട്ടു.

അവിടെ നിന്നും വാങ്ങിയ സാധങ്ങളെല്ലാം ഞങ്ങളിവിടെ ഉപയോഗിക്കുന്നുണ്ട്. റിയലി വർത്ത് ഐറ്റംസ്.

ഞങ്ങളുടെ ഫോട്ടോസും ഇഷ്ടമായി. കൺസിഡറേഷന് നന്ദി ട്ടാ. വീണ്ടും വരും!

എല്ലാവിധ ആശംസകളും.

jayanEvoor said...

വളരെ നല്ല പോസ്റ്റ്.

ചേറായിയിൽ വച്ച് കഴിഞ്ഞ മാസം താങ്കളെ കാ‍ണാം എന്നു കരുതിയിരുന്നു.വിശാലനും, നിരക്ഷരനും, അച്ചായനും, കാർട്ടൂണിസ്റ്റ് സജീവേട്ടനും, നന്ദകുമാറും, നാട്ടുകാരനും ഉണ്ടായിരുന്നു.ഒപ്പം ഞാനും.

ഇനിയെപ്പോഴെങ്കിലും കാണാം.

ആശംസകൾ!

ഡോക്ടര്‍ said...

ഈ പുതു സംരംഭത്തിന് എല്ലാവിധ ആശംസകളും...ദൈവം അനുഗ്രഹിക്കട്ടെ...

jayarajmurukkumpuzha said...

ella vidha nanmakalum nerunnu.......... aashamsakal............

കുമാരന്‍ | kumaran said...

വളരെ വ്യത്യസ്ഥമായ ഒരു ആശയം. നല്ല ലോഗോ ഡിസൈനിങ്ങ്. താങ്കളുടെ സംരംഭം അനേകം ബ്രാഞ്ചുകളായി കേരളം മുഴുവന്‍ നിറയട്ടെ...

Jishad Cronic™ said...

ആശംസകള്‍..

ഹംസ said...

പ്രവാസിയായി കഴിയുമ്പോഴെല്ലാം എന്നെങ്കിലും നാട്ടിൽ കുടുംബവുമായി ജീവിക്കേണ്ടെ എന്ന് മനസ്സിനെ സദാ മഥിക്കാറുണ്ട്.ഒപ്പം തന്നെ നാട്ടിൽ എന്ത് ജോലിയാണ്‌ ചെയ്യുക എന്നും മനസ്സിനെ അലട്ടാറുണ്ട്.

ഇതുകൊണ്ടാണ് പലരും പ്രവാസ ജീവിതം അവസാനിപ്പിക്കാത്തത്.

പുതിയ സംരഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു.

ആഗ്നേയ said...

ആശംസകൾ :)

Kalavallabhan said...

എല്ലാവിധ വിജയാശംസകളും നേരുന്നു.

നാട്ടുവഴി said...

തിര്‍ച്ചയായും അടുത്ത തവണ വരുമ്പോള്‍ ഈ സ്ഥാപനത്തില്‍ വരും.ജിവിതം ഒരു സമരം കൂടിയാണ്.ആശംസകള്‍.......

mayflowers said...

അതെ,എടുത്താല്‍ പൊന്താത്ത സ്വപ്നങ്ങളുമായി തന്നെയാണ് എല്ലാ പ്രവാസിയും കഴിയുന്നത്‌.ഏതായാലും താങ്കളുടെ സ്വപ്നം പൂവണിഞ്ഞല്ലോ,പടച്ചവന്‍ അത് ഒരു പൂര്‍ണവിജയമാക്കിത്തരട്ടെ.(ameen)

sm sadique said...

താങ്ങളുടെ സംരംഭത്തിനു എല്ലാവിദ നന്മയും നേരുന്നു.
എല്ലാം വ്രിത്തിയാകട്ടെ…..ഒപ്പം , നമ്മുടെ മനസ്സും.

Manoraj said...

ഇപ്പോളാണീ പോസ്റ്റ് കാണുന്നത്.ആശംസകൾ

ഹരീഷ് തൊടുപുഴ said...

ഭായീ..
നല്ല ഹൈക്ലാസ്സ് സെറ്റപ്പായിട്ടുണ്ട് കെട്ടൊ..
എല്ലവിധ ഐശ്വര്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു..

ﺎലക്ഷ്മി~ said...

സാറേ..കൊള്ളാം..

എല്ലാ ആശംസകളും ഹൃദയത്തില്‍ നിന്ന്..!!

Sirjan said...

സംരംഭം ഒരു വന്‍ വിജയമാകട്ടേ എന്നു ആശംസിക്കുന്നു

നൗഷാദ് അകമ്പാടം said...

പുതിയ സം‌രം‌ഭത്തിനു എല്ലാ ആശംസകളും..!

ലോഗൊ & ഓഫീസ് ഡിസൈനിംഗ് അടിപൊളി..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആശംസകള്‍ ...എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകട്ടെ ...

എന്‍.ബി.സുരേഷ് said...

അല്ല പിന്നെ നമ്മളോടാ കളി. ഒന്നു ചോദിക്കട്ടെ, എന്നെങ്കിലും ഒരു വീടു വയ്ക്കുംപോൾ ഇങ്ങളെ സമീപിച്ചാൽ മതി അല്ലേ. എറണാകുളത്തു വരുമ്പോൾ ഇങ്ങടെ സ്റ്റൈലൻ ഓഫീസിൽ വരുന്നുണ്ട്. എന്റ്റെ പോട്ടവും ബ്ലോഗിലുടണെ. അല്ലങ്കിൽ ഞാൻ പിണങ്ങും.

Faizal Kondotty said...

ആശംസകള്‍ ...

നിയ ജിഷാദ് said...

ഇനി ഉള്ളവര്‍ക്ക് ഊര്‍ജ്ജം
പകരാന്‍ ഇതിനു കഴിയട്ടെ

ആശംസകള്‍...

Abdulkader kodungallur said...

കര്‍മ്മ രംഗങ്ങളില്‍ പ്രതിസന്ധികളോടെറ്റുമുട്ടാന്‍ മടിച്ചു നില്‍ക്കുന്നവരാണ് അധികപേരും . ഒഴുക്കിനെതിരെ നീന്താനും കാറ്റിനെതിരെ പറക്കാനും അചഞ്ചലമായ ആത്മ വിശ്വാസം വേണം . അങ്ങിനെയുള്ളവരാണ് വിജയസോപാനങ്ങളില്‍ വെന്നിക്കൊടി പാറിക്കുന്നവര്‍ . താങ്കള്‍ പ്രതികൂല സാഹചര്യങ്ങളോട് പോരാടുവാന്‍ എടുത്ത തീരുമാനം ധീരമാണ് .ശ്ലാഘനീയമാണ് . കര്‍മ്മ പഥങ്ങളില്‍ വിജശ്രീലാളിതനായ വീര യോദ്ധാവായി
നാടിന്റെയും വീടിന്റെയും സുഹൃത്തുക്കളുടെയും അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു . നന്മകള്‍ നേരുന്നു.
ലിങ്ക് തന്നത് എന്‍റെ പ്രതിയോഗി കണ്ണൂരാന്‍.

Abdulkader kodungallur said...
This comment has been removed by the author.
jyo said...

നന്മകള്‍ നേരുന്നു.

അനസ്‌ ബാബു said...

യുസുഫ് ക്ക നന്നായിട്ടുണ്ട് .നല്ല ലേഖനം.

പ്രയാണ്‍ said...

ആശംസകൾ!!!!

വരയും വരിയും : സിബു നൂറനാട് said...

സംരംഭത്തിന് എല്ലാവിധ ആശംസകളും :-)

ഹനീഫ വരിക്കോടൻ. said...

അവസാനം എഴുതിയത്‌ ആണ്‌ ഏവർക്കും പ്രയൊജനപ്പെടുക. ഭാവുകങ്ങൾ

Anonymous said...

അലസന്മാരായി നാട്ടിൽ തേരാപാരാ നടക്കുന്നവർ ഇത് മനസ്സിരുത്തി വായിച്ച് അൽ‌പ്പം ചിന്ത കൊടുത്ത് മുന്നേറിയിരുന്നെങ്കിൽ.... താങ്കളുടെ ഈ സംരഭത്തിനു എല്ലാവിധ ആശംസകളൂം...

Muneer said...

ആദ്യമായി ആശംസകള്‍ നേരുന്നു..ഒരു പ്രവാസിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ പോസ്റ്റ്..പോസ്റ്റിനു
അവസാനം എഴുതിയ വരികളും ഇഷ്ടമായി..നാട്ടില്‍ പിന്തിരിപ്പന്‍ ശക്തികളാണ് കൂടുതല്‍..പ്രവാസിയെ
പ്രയാസത്തില്‍ തളച്ചിടാനുള്ള എല്ലാ വിരുതും ഇത്തരക്കാര്‍ക്കുണ്ട്..അതിനൊന്നും മുഖം കൊടുക്കാതെ
ആത്മാര്‍ത്ഥമായി പൊരുതുന്നവനേ ജയിക്കാന്‍ കഴിയൂ..

സുജിത് കയ്യൂര്‍ said...

Ishtamaayi.veendum varaam.

lekshmi. lachu said...

പുതിയ സംരംഭത്തിന്‌ എല്ലാവിധ ആശംസകളും ...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

ശ്രദ്ധേയന്‍ | shradheyan said...

ആശംസകള്‍
ആശംസകള്‍
ആശംസകള്‍
നൂറു നൂറാശംസകള്‍....

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

സംരംഭങ്ങള്‍ തുടങ്ങുന്നതിനോട്‌ മലയാളികള്‍ പൊതുവെ വിമൂഖത കാണിക്കുന്നു. സമൂഹമനോഭാവമാണ്‌ ഇതിനു പ്രധാന കാരണം. വിദേശനാടുകളില്‍പോലും പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്ത്‌ സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ഉയരങ്ങള്‍ കയ്യടക്കുകയും ചെയ്യുന്ന മലയാളി, സ്വന്തം നാട്ടിലെത്തുമ്പോള്‍ സംരംഭങ്ങളോട്‌ മുഖം തിരിഞ്ഞിരിക്കുന്നത്‌ ഇതിനോടുള്ള സമൂഹത്തിന്റെ മനോഭാവമാണു കാണിക്കുന്നത്.ഈ മനോഭാവം മാറേണ്ടതുണ്ട്‌.

എല്ലാ വിജയാശംസകളും നേരുന്നു

വിനുവേട്ടന്‍|vinuvettan said...

യൂസുഫ്‌ഭായ്‌... ഹൃദയം നിറഞ്ഞ ആശംസകള്‍ ... ആ ധൈര്യത്തിന്‌ അഭിനന്ദനങ്ങള്‍ ...

ajith said...

വിജയാശംസകള്‍

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ആശംസകള്‍...:)

SERIN / വികാരിയച്ചൻ said...

ആശംസകള്‍..

കൊടികുത്തി said...

good...

Odiyan said...

അയ്യോ ഞാന്‍ ഇപ്പോളാ ഇതൊക്കെ അറിയുന്നത്..എന്തായാലും എല്ലാവിധ ആശംസകളും .