Thursday, April 15, 2010

ഒരു പ്രവാസിക്കെങ്ങനെ.......

പ്രവാസിയായി കഴിയുമ്പോഴെല്ലാം എന്നെങ്കിലും നാട്ടിൽ കുടുംബവുമായി ജീവിക്കേണ്ടെ എന്ന് മനസ്സിനെ സദാ മഥിക്കാറുണ്ട്.ഒപ്പം തന്നെ നാട്ടിൽ എന്ത് ജോലിയാണ്‌ ചെയ്യുക എന്നും മനസ്സിനെ അലട്ടാറുണ്ട്.അങ്ങിനെ, എടുത്താൽ പൊന്താത്ത കാര്യങ്ങളൊക്കെ മനസ്സിലിട്ട് താലോലിക്കും.ചിലപ്പോൽ സമാന മനസ്കരുമായി ഈ ആശയങ്ങളെ വെച്ച് സംവദിക്കും.എല്ലറ്റിനും പണം മുഖ്യം എന്ന് പറഞ്ഞ് അവസാനിക്കാറാണ്‌ പതിവ്.ഒരിക്കൽ ഇതുപോലെ ഒരു സംവാദത്തിന്റെ ബാക്കി പത്രമാണിത്.
ക്ലീൻസിസ് എന്ന കമ്പനി ഉടമ എന്റെ ആശയത്തെ ഉൾകൊണ്ട് എന്നെ ദത്തെടുക്കുകയായിരുന്നു. ആദ്യ പടി എന്നോണം കമ്പനിക്ക് നല്ല ഒരു ലോഗൊ നിർമ്മിക്കുകയും ത്ടർന്ന് ഉത്പന്നങ്ങൾക്ക് ഹൌസ്കീപ്പർ എന്ന നാമം നല്കുകയും ലോഗൊ സൃഷ്ടിക്കുകയും ഉണ്ടായി.‘എന്റൈർ ക്ലീനിംഗ് സൊലൂഷ്യൻ’ എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം.അതിന്‌ എന്റെ മുതൽക്കൂട്ട് എട്ട് വർഷം അമേരിക്കൻ കമ്പനികളായ വെൻഡീസും ബർഗർ കിങ്ങും നല്കിയ ഹൗസ്കീപ്പിംഗ് പാഠങ്ങളായിരുന്നു.ഒരു വല്ലാത്ത ആത്മവിശ്വാസം തന്നെ ആയിരുന്നു ഈ കാലങ്ങളിലൊക്കെയും.ബന്ധുക്കളുടേയും കുടുംബത്തിന്റേയും എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും.അവൻ കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുന്നു എന്നും അവന്‌ നാലു പെൺകുട്ടികളല്ലേ അവരുടെ കാര്യം നോക്കാതെ അവൻ സ്വപ്നം കണ്ട് നടക്കുകയാണൊ? എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ആയിരുന്നു.എല്ലാറ്റിനും ആശാസ്യമായ മറുപടിയിൽ ഒതുക്കി.ചിലരോടെല്ലാം തിരിച്ചു ചോദിച്ചു ‘ഞാൻ മരിച്ചു പോയാൽ എന്ത് ചെയ്യും’എന്ന്.ചുരുക്കിപ്പറഞ്ഞാൽ ഞാനൊരു ഉത്തരവാദിത്തം ഇല്ലാത്തവനെന്ന് മുദ്രയടിക്കപ്പെട്ടു.
അങ്ങിനെയിരിക്കുമ്പോഴാണ്‌ ദുബായിയെ മാന്ദ്യം വിഴുങ്ങിയത്.പറയേണ്ടല്ലോ എന്റെ ജോലിയും പോയി.ഞങ്ങളുടെ മനസ്സിലെ ആശയം സഫലീകരിക്കാൻ സമയമായിരിക്കാം.എന്റെ ആശയങ്ങൾക്ക് പൂർണ്ണ സ്വാതന്ത്രം തരികയും. അതിന്‌ കൊച്ചിയെ തിരഞ്ഞെടുക്കുകയും. അവിടെ ഒരു ഷൊറൂം തുറക്കുക എന്നതിലെത്തിപ്പെടുകയും ചെയ്തു.ഒരു ഷോറൂം എന്നതിലുപരി അതിനെന്തെങ്കിലും വ്യത്യസം വേണമല്ലൊ?.അതിന്‌ കമ്പനിയുടെ കളർകോഡനുസരിച്ച് മനസ്സിൽ ഒരു രൂപം വരയ്ക്കുകയും അജയൻ എന്ന ഡിസൈനറുമായി കൂടിച്ചേർന്ന് ഒരു രൂപരേഖ ഉണ്ടാക്കി.ഇതിനകം കൊച്ചിയിൽ 2200സ്ക്വയർ അടിയിൽ ഒരു സ്ഥലം ലഭിക്കുകയും ചെയ്തു.അങ്ങിനെ ഒരു മാസം കൊണ്ട് ഇന്റീരിയർ വർക്ക് ചെയ്യുകയും തുടർന്ന് ഏഴോളം അന്താരാഷ്ട്ര ബ്രാന്റുമായ് ഞങ്ങൾ ഈ കഴിഞ്ഞ പത്തിന്‌ അതായത് 10/04/2010 ശനിയാഴ്ച നിലവിൽ വന്നു.
സ്ഥാപനത്തിന്റെ പേർ ക്ലീൻ ട്രേഡ് എന്നാണ്‌. ക്ലീൻസിസിന്റെ ട്രേഡിംഗ് വിഭാഗമാണിത്.ക്ലീനിംഗിന്‌ ഉപയോഗിക്കുന്ന ഏതൊക്കെ തരം റ്റൂൾസും മെറ്റീരിയൽസും മെഷീൻസും കെമിക്കൽസും ഉണ്ടൊ അതെല്ലാം ഇവിടെ കിട്ടും എന്നുള്ളതാണ്‌ ഈ സ്ഥപനത്തിന്റെ പ്രത്യേകത.ഇത്തരത്തിൽ ഇങ്ങനെയൊരു ഷോറൂം ഇന്ത്യയിൽ ആദ്യമായാണെന്നാണ്‌ പൊതു അഭിപ്രായം.






ഷഫീറും മാർട്ടിനും
ആദ്യത്തെ വിൽപന

വെബ് സൈറ്റ് ഉത്ഘാടനം











എന്റെ കാബിൻ

നിരക്ഷരൻ എന്റെ ഓഫീസിൽ
വിശാലനും സോനയും ഓഫീസ് സന്ദർശിച്ചപ്പോൾ
ഇതിൽ എന്റെ റോൾ -ശരീരവും മനസ്സും അർപ്പിച്ചൊരു ജീവിതം.


ഞാൻ മനസ്സിലാക്കിയത്:-അറിയുന്ന തൊഴിലിനെ പരിപോഷിപ്പിക്കുക. അത് മടി കൂടാതെ എവിടെയും ചെയ്യാൻ തയ്യാറാകുക.നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക.കുടുംബാംഗങ്ങളൂടെ സപ്പോർട്ട് നേടുക.