Friday, October 30, 2009

മാര്‍ഗരറ്റ് അറ്റ്വുഡിന് എഴുപതാം ജന്മദിനാശംസകള്‍

പ്രിയ വായനക്കാരെ,
കാലീകപ്രസക്തിയുള്ള വിഷയങ്ങളും കൌതുകങ്ങളും പത്രത്താളുകളില്‍ നിന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിന്നും പകര്‍ത്തെഴുത്ത് നടത്തുകയാണിവിടെ. ഈ പകര്‍ന്നാട്ടം ശിലാലിഖിതങ്ങളായി നമ്മുടെ മനസ്സിനെ കീഴടക്കിയാല്‍ അതില്‍ ഞാന്‍ സായൂജ്യം അടയുന്നു.

ഇന്ന് 31 ഒക്ടോബര്‍ 2009 മാധ്യമം ദിനപത്രത്തിലെ ഒരു കൌതുകം. ഒപ്പം നമുക്കേകാം മാര്‍ഗരറ്റ് അറ്റ്വുഡിന് എഴുപതാം ജന്മദിനാശംസകള്‍.




ട്വിറ്ററിലും ബ്ലോഗിലും മാര്‍ഗരറ്റ് അറ്റ്വുഡ്

Saturday, October 31, 2009
ലണ്ടന്‍: വിഖ്യാത യൂറോപ്യന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡ് എഴുപതാം ജന്മദിനാഘോഷങ്ങള്‍ക്ക് തയാറാകുന്നതിനിടെ ഇന്റര്‍നെറ്റിലെ നൂതന ആശയവിനിമയോപാധികള്‍ ഉപയോഗിച്ച് ശ്രദ്ധനേടുന്നു. ബ്ലോഗില്‍ എഴുതിയും ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ കൈമാറിയുമാണ് മാര്‍ഗരറ്റ് തന്റെ ആശയലോകം പങ്കുവെക്കുന്നത്. 'ദി ഇയര്‍ ഓഫ് ഫുഡ്' എന്ന തന്റെ ഏറ്റവും പുതിയ നോവലിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാര്‍ഗരറ്റ്, ട്വിറ്റര്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. ആശയങ്ങളെ ഏറ്റവും സംക്ഷിപ്ത പദങ്ങള്‍കൊണ്ട് കൈമാറാമെന്ന ട്വിറ്ററിന്റെ സവിശേഷത അതിശയിപ്പിക്കുന്നതായി ബുക്കര്‍ ജേതാവായ മാര്‍ഗരറ്റ് അഭിപ്രായപ്പെടുന്നു. വന്‍ ചുവര്‍ചിത്രങ്ങളും കടലാസില്‍ വരക്കുന്ന ചിത്രങ്ങളും ഒരേസമയം കലയുടെ ആവിഷ്കാരമായിരിക്കുന്നതുപോലെ ബൃഹത് നോവലുകളിലൂടെ ആവിഷ്കാരം നടത്തുന്ന തനിക്ക് ട്വിറ്ററിന്റെയും ബ്ലോഗിന്റെയും ഹ്രസ്വമായ സങ്കേതവും സംതൃപ്തി പകരുന്നുണ്ടെന്ന് 'റോയിട്ടേഴ്സ്' ലേഖകന് നല്‍കിയ അഭിമുഖത്തില്‍ നോവലിസ്റ്റും കവയിത്രിയുമായ അവര്‍ വിശദീകരിച്ചു.

പിന്‍‌കുറി,
ഇത് ബ്ലോഗിന് കിട്ടിയ അംഗീകാരമായി നമുക്ക് അഭിമാനിയ്ക്കാം.

2 comments:

yousufpa said...

മാര്‍ഗരറ്റ് അറ്റ്വുഡിന് എഴുപതാം ജന്മദിനാശംസകള്‍

നാട്ടുവഴി said...

ജന്മദിനാശംസകള്‍..............